കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (13:05 IST)
മലയാളത്തിലെ ജനപ്രിയ സിനിമകള്‍ക്ക് പിന്നില്‍ എന്നും ഉര്‍വശി തിയേറ്റേഴ്‌സ് ഉണ്ടാകും.ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ'സിനിമയ്ക്കായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.'അയ്യപ്പനും കോശിയും' റിലീസിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പ്രിഥ്വിരാജ് തന്റെ പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
സന്ദീപ് സേനന്‍ ഒടുവിലായി നിര്‍മ്മിച്ചത് സൗദി വെള്ളക്ക എന്ന ചിത്രമാണ്. തരുമൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സന്ദീപ് സേനന്‍.
കേരള സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ എടുക്കുമോ എന്നതാണ് ആദ്യം മുതലേ അറിയേണ്ടിയിരുന്നത്. ഒരു ഘട്ടത്തിലും താഴേക്ക് പോകാതെ ലീഡ് നില ഉയര്‍ത്തിക്കൊണ്ടുവന്ന സുരേഷ് ഗോപി നിലവില്‍ 60,131 വോട്ടിന് മുന്നിലാണ്. വിജയം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് ബിജെപി പ്രവര്‍ത്തകരും. ആ ആവേശം സിനിമ പ്രവര്‍ത്തികളിലേക്കും കൂടി എത്തിയിരിക്കുകയാണ്. നടി സാധിക വേണുഗോപാല്‍ ആദ്യം തന്നെ തന്റെ സന്തോഷം അറിയിച്ചിരുന്നു.
പിന്നാലെ നടി വീണ നായരും സുരേഷ് ഗോപിയുടെ മിന്നും വിജയത്തില്‍ സന്തോഷം അറിയിച്ചു.
രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറാണ്. കടുത്ത മത്സരം സൃഷ്ടിക്കാനായി വടകരയില്‍ നിന്നും തൃശ്ശൂരിലേക്ക് എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മണിക്കൂറില്‍ തന്നെ എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലെ വോട്ട് ആകെ സുരേഷ് ഗോപി പിടിച്ചെടുത്തു. ഇതോടെ ലീഡ് നില പതിയെ കുതിച്ചുയര്‍ന്നു.