aparna shaji|
Last Modified ബുധന്, 20 ജൂലൈ 2016 (15:50 IST)
കിച്ച സുദീപ് നായകനാകുന്ന തമിഴ് ചിത്രം മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തിന്റെ ട്രെയിലർ ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ പുറത്തുവിട്ടു. കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യാമേനോൻ ആണ് നായിക.
ലിങ്ക എന്ന രജനീകാന്ത് ചിത്രത്തിന് ശേഷം കെ എസ് രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുടിഞ്ചാ ഇവനെ പുടി എന്നത്. മുകേഷ് തിവാരി, സതിഷ്, പ്രകാശ് രാജ്, നാസർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ആഗസ്റ്റ് 12ന് പുറത്തിറങ്ങും.