പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങ‌ളും കാണുന്ന ഏക നടൻ മമ്മൂട്ടി !

പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങ‌ളും കാണുന്ന ഏക നടൻ മമ്മൂട്ടി !

aparna shaji| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (15:23 IST)
പുറത്തിറങ്ങുന്ന എല്ലാ മലയാള സിനിമകളും കാണുകയും അതിനെ വിലയിരുത്തുകയും ചെയ്യുന്ന ഒരേ ഒരു നടൻ മമ്മൂട്ടിയാണെന്ന് സുനിൽ സുഖദ. സിനിമകൾ കാണുക മാത്രമല്ല അതിലെ ഓരോ കഥാപാത്രത്തെ വിലയിരുത്താനും അദ്ദേഹത്തിന് കഴിയുമെന്നും താരം അറിയിച്ചു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും കാണുവാനും ചെറിയ നടൻമാരെ വരെ പ്രോത്സാഹിപ്പിക്കുവാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. അഭിനേതാക്കളെ മാത്രമല്ല സിനിമക്കു പുറകിൽ പ്രവർത്തിക്കുന്ന ഓരോ ചെറിയ ടെക്നീഷ്യന്മാരേയും അദ്ദേഹം വിലയിരുത്തും. മമ്മൂട്ടി എന്ന നടനിൽ നിന്നും ഒരുപാട് കാര്യങ്ങ‌ൾ പഠിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ കാലെടുത്തുവെച്ചയാളാണ് സുനിൽ. തുടർന്ന് താപ്പാന, ഉട്ട്യോപ്യയിലെ രാജാവ്, ഇമ്മാനുവൽ, ജവാൻ ഓഫ് വെള്ളിമലെ എന്നീ മമ്മൂട്ടി ചിത്രങ്ങ‌ളും അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ചിത്രീകരിച്ച സു സു സുധി വാത്മീകം എന്ന ചിത്രത്തിലാണ് സുനിൽ ഒടുവിൽ അഭിനയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :