രണ്ട് പതിറ്റാണ്ടുകാലത്തെ ദാമ്പത്യത്തിന് വിരാമം; പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു

സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും നിയമപരമായി വിവാഹമോചിതരായി

priyadarsan, lissy, divorce, cinema, direction പ്രിയദര്‍ശന്‍, ലിസി, വിവാഹമോചനം, സിനിമ, സംവിധാനം
സജിത്ത്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (13:28 IST)
സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും ചേര്‍ന്ന് ചെന്നൈ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവാഹമോചനം. ഇതോടെ 24 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിന് വിരാമമായി.

ഒരു വര്‍ഷത്തിലേറെയായി പ്രിയനും ലിസിയും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. കുടുംബ,സിവില്‍ ക്രിമിനല്‍ കോടതികളിലായി ഇരുവരും നല്‍കിയ കേസുകള്‍ പിന്‍‌വലിക്കാനും പരസ്പര ധാരണയോടെ വേര്‍പിരിയാനും തീരുമാനിക്കുകയായിരുന്നു. രണ്ടുപേരുടേയും സമ്മതപ്രകാരം സ്വത്തുക്കള്‍ ഭാഗം വക്കുകയും ചെയ്തിരുന്നു.

ലിസിയുടെയും പ്രിയദര്‍ശന്റെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇരുവരെയും ഒന്നിപ്പിക്കാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും വിജയം കണ്ടില്ല. പരസ്പരം ബഹുമാനം പുലര്‍ത്തുമെന്നും മാന്യമായി ജീവിക്കുന്ന കുടുംബങ്ങളിലായിരിക്കും ഇനിയെന്നും പ്രിയനും ലിസിയും മധ്യസ്ഥര്‍ക്ക് ഉറപ്പുനല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :