കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (12:49 IST)
ബംഗാളി സംവിധായകന്‍
ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.77 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ തുടര്‍ന്നായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചനം രേഖപ്പെടുത്തി.ബംഗാളി സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് തന്നെ അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടം ആണെന്നാണ് മമതാ ബാനര്‍ജി കുറിച്ചത്.