കെ ആര് അനൂപ്|
Last Modified തിങ്കള്‍, 23 മെയ് 2022 (17:09 IST)
നടന് ഫഹദ് ഫാസില്‍ മോളിവുഡില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും സജീവമാകുകയാണ്.കമല്‍ഹാസനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലോകേഷ് കനകരാജിന്റെ 'വിക്രം' റിലീസിനൊരുങ്ങുന്നു.ഇപ്പോഴിതാ മാരി സെല്‍വരാജിന്റെ 'മാമന്നന്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി താരം എത്തി.
ഉദയനിധി സ്റ്റാലിന്, കീര്‍ത്തി, ഫഹദ്, വടിവേലു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ടീം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
ഭാര്യ നസ്രിയയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ ഫഹദ് ഇപ്പോള്‍ ജോലിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. റോസാപ്പൂക്കള്‍ നല്‍കിയാണ് ഫഹദിനെ ടീം സ്വീകരിച്ചത്. ടീമിനൊപ്പമുള്ള ഫഹദിന്റെ ചിത്രം വൈറലായിരിക്കുകയാണ്.