മാക്‍ബെത്തുമായി ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ ‘ജോജി’ വരുന്നു !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഒക്‌ടോബര്‍ 2020 (13:25 IST)
-ദിലീഷ് പോത്തന്‍
വീണ്ടും ഒന്നിക്കുകയാണ്. 'ജോജി' എന്ന് പേര് നൽകിയിട്ടുള്ള ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീഷ് പോത്തന്‍ പുറത്ത് വിട്ടു.

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌ക്കരൻറെയാണ് തിരക്കഥ.

ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിർവഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :