ഫോറന്‍‌സിക് ബ്ലോക്‍ബസ്റ്റര്‍, ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് !

Forensic, Tovino Thomas, Mamta Mohandas, മമ്ത മോഹന്‍‌ദാസ്, ടോവിനോ തോമസ്, ഫോറന്‍സിക്
ജോര്‍ജി സാം| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (13:10 IST)
അങ്ങനെ അതുസംഭവിച്ചു. ടോവിനോ തോമസ് എന്ന നടന്‍റെ സമീപകാല പരാജയങ്ങള്‍ക്കെല്ലാം മറുപടിയായി. ‘ഫോറന്‍സിക്’ എന്ന പുതിയ സിനിമ ബ്ലോക്‍ബസ്റ്ററായി മാറുകയാണ്. റിലീസ് കേന്ദ്രങ്ങളില്‍ എല്ലാ ഷോയും ഹൌസ്‌ഫുള്‍ കളിക്കുന്ന സിനിമ വിദേശരാജ്യങ്ങളിലും തരംഗം സൃഷ്ടിക്കുന്ന വിജയമായി മാറുന്നു.

ചിത്രത്തേക്കുറിച്ച് പരക്കെ ഉയര്‍ന്ന പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ഇത്രയും വലിയ ഒരു വിജയത്തിലേക്ക് ഈ സിനിമ എത്താന്‍ കാരണം. അഞ്ചാം പാതിരായ്‌ക്ക് ശേഷം ത്രില്ലര്‍ ഗണത്തില്‍ വരുന്ന സിനിമകളോട് പ്രേക്ഷകര്‍ക്ക് ആവേശം വര്‍ദ്ധിച്ചതും ഈ ടോവിനോ ചിത്രത്തിന് ഗുണമായി. മാത്രമല്ല, ലക്ഷണമൊത്ത ഒരു സൈക്കോ ത്രില്ലര്‍ സിനിമയെന്ന പേര് ലഭിച്ചതും ഫോറന്‍സിക്കിന്‍റെ വിജയത്തിന് കാരണമായി മാറി.

ഇതിനോടകം തന്നെ 2000 ഹൌസ്‌ഫുള്‍ ഷോകള്‍ പൂര്‍ത്തിയാക്കിയ ഫോറന്‍‌സിക് കേരളത്തില്‍ വമ്പന്‍ വിജയമാണ് നേടുന്നത്. വാരാന്ത്യത്തില്‍ മിക്ക സെന്‍ററുകളിലും എക്‍സ്ട്രാ ഷോകള്‍ കളിക്കുന്നു. കാനഡയിലും കാലിഫോര്‍ണിയയിലും ചിത്രം മെഗാഹിറ്റായി മാറിക്കഴിഞ്ഞു.

കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായി ഹൌസ്‌ഫുള്‍ ഷോകള്‍ സംഭവിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ വ്യാഴാഴ്‌ച മിഡില്‍ ഈസ്‌റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ഫോറന്‍‌സിക് അവിടെയും തകര്‍പ്പന്‍ ഹിറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത ഫോറന്‍‌സിക്കില്‍ ടോവിനോയെക്കൂടാതെ റേബ മോണിക്ക ജോണ്‍, റോണി ഡേവിഡ്, രണ്‍‌ജി പണിക്കര്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നു. മമ്ത മോഹന്‍‌ദാസാണ് ചിത്രത്തിലെ നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :