പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിഞ്ഞത്,ആശിഷ് വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്ന് മുന്‍ ഭാര്യ രജോഷി

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (13:02 IST)
ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹ വാര്‍ത്ത വന്നതിനെ പിന്നാലെ മുന്‍ ഭാര്യ രജോഷി ബറുവയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പോലും ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് രജോഷി തന്നെ പറഞ്ഞു.

ആശിഷിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടിട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേക ശൂന്യമാണെന്നും അദ്ദേഹം ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്നും രജോഷി ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് 2022 ഒക്ടോബറില്‍ വേര്‍പിരിഞ്ഞത്.ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്.ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാരര്‍ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചെന്നും സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്‌തെന്നും രജോഷി പറഞ്ഞു.


എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു രജോഷി പറഞ്ഞു.


തനിക്ക് തന്റേതായ വ്യക്തിത്വം വേണമായിരുന്നു. തങ്ങള്‍ രണ്ടാളുടെയും ഭാവിയെയാണ് മുന്നില്‍ കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു എന്നും രജോഷി കൂട്ടിച്ചേര്‍ത്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :