ആക്ഷന്‍ ത്രില്ലറുമായി വിശാല്‍-ആര്യ ടീം, എനിമി ഒടിടിയില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (14:55 IST)

ദീപാവലി റിലീസായി നവംബര്‍ 4ന് തിയറ്ററുകളിലെത്തിയ വിശാല്‍-ആര്യ ചിത്രമാണ് എനിമി.ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ സോണി ലിവിലൂടെ ഫെബ്രുവരി 18നാണ് പ്രദര്‍ശനത്തിനെത്തുക.

മലയാളി നടി മംമ്ത മോഹന്‍ദാസും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ്കുമാറാണ് നിര്‍മ്മാണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :