എമ്മ മക്കേയ് 'സെക്‌സ് എഡ്യുക്കേഷനിൽ' നിന്നും പിന്മാറുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:06 IST)
ഏറെ ചർച്ചയായ
‘സെക്സ് എഡ്യുക്കേഷൻ’ എന്ന ബ്രിട്ടീഷ് സിറ്റ്കോമിൽ ‘മേവ് വൈലി’യെ അവതരിപ്പിക്കുന്ന എമ്മ മക്കേയ് സീരീസിൽ നിന്നും പിന്മാറുന്നുവെന്ന് റിപ്പോർട്ട്. ഹങ്കർ മാഗസിനു നൽകിയ അഭിമുഖത്തിൽ എമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സീരീസിൻ്റെ മൂന്നാം സീസൺ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് എമ്മയുടെ വെളിപ്പെടുത്തൽ.

എന്നെ സംബന്ധിച്ച് ഇത് വല്ലാതെ കുഴപ്പിക്കുന്നതാണ്. ഒരു ആശയം എന്ന നിലയിൽ തന്നെ സെക്സ് എഡ്യുക്കേഷൻ വളരെ വലുതാണ്. മികച്ച അഭിനേതാക്കൾ, ഞാൻ അവരെയെല്ലാം ഇഷ്ടപ്പെടുന്നു. ഞാൻ അവരെയൊക്കെ ഇഷ്ടപ്പെടുന്നു. ആജീവനാന്ത കാലത്തേക്കുള്ള സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു.എന്നാൽ എപ്പോഴും എനിക്ക് ഒരു
17കാരിയായി തുടരാൻ കഴിയില്ലെന്നതാണ് കയ്പ്പേറിയ യാഥാർത്ഥ്യം. എമ്മ പറഞ്ഞു.

കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളുടെ ലൈംഗികചിന്തകളും ലൈംഗികതയുമെല്ലാം പ്രമേയമാകുന്ന സീരീസാണ് നെറ്റ്‌ഫ്ലിക്‌സിന്റെ സെക്‌സ് എഡ്യുക്കേഷൻ. കേരളത്തിലടക്കം നിരവധി ആരാധകർ സീരീസിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :