മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഫുൽ നെഗറ്റീവ് ചിത്രം, നായിക പറയുന്നത് പറയാൻ കൊള്ളാത്ത കാര്യം: ഇടവേള ബാബു

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (14:21 IST)
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് നടൻ ഇടവേള ബാബു. മുഴുവൻ നെഗറ്റീവാണെന്നും ഇങ്ങനൊരു സിനിമയ്ക്ക് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും ഇടവേള ബാബു പറഞ്ഞു.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുൾ നെഗറ്റീവാണ് മുകുന്ദനുണ്ണി എന്ന ചിത്രം ആ സിനിമയ്ക്ക് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നറിയില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാനാവില്ല. അങ്ങനൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കണം. ഇവിടെ ഇങ്ങനൊരു സിനിമ ഓടി. ആർക്കാണ് ഇവിടെ മൂല്യുച്യൂതി സംഭവിച്ചിരിക്കുന്നത്. പ്രേക്ഷകർക്കാണോ സിനിമക്കാർക്കാണോ?

പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണത്. അങ്ങനൊരു സിനിമയെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ ഇതേ പരി വിനീത് ശ്രീനിവാസനോട് വിളിച്ചുചോദിച്ചു. ഏഴോളം നായകന്മാരോട് കഥ പറഞ്ഞ് ആരും തയ്യാറാകാത്തതിനെ തുടർന്നാണ് താൻ അഭിനയിച്ചതെന്ന് വിനീത് പറഞ്ഞു. വിനീതിൻ്റെ അസിസ്റ്റൻ്റാണ് ചിത്രം സംവിധാനം ചെയ്തത്. ഇടവേള ബാബു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :