കെ ആര് അനൂപ്|
Last Updated:
ബുധന്‍, 12 ഒക്ടോബര്‍ 2022 (10:15 IST)
ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് നടന് സൗബിന് ഷാഹിര്‍. താരത്തിന്റെ പുതിയ സിനിമയായ നടികര്‍ തിലകം ടീം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'അവന് ഒരു വജ്രം പോലെയാണ്, വിലയേറിയതും അപൂര്‍വവുമാണ്, ഉള്ളില്‍ നിന്ന് അവന് പ്രകാശിക്കുന്നു. പ്രിയ സൗബിന് ഷാഹിറിന് ടീം നടികര്‍ തിലകം ആശംസകള്‍ നേരുന്നു. നിങ്ങള്‍ ഭ്രാന്തമായ വജ്രം പോലെ തിളങ്ങുക, കാരണം അത് യഥാര്‍ത്ഥമായതും വിരളവും ആണ്'-നടികര്‍ തിലകം ടീം സൗബിന്റെ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് കുറിച്ചു.
ബാല എന്ന കഥാപാത്രമായാണ് സൗബിന് എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.