'ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗ കൃഷ്ണ ഇപ്പോഴും വേട്ടയാടപ്പെടുകയാണ്';ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് സംവിധായകന്‍ ബിലഹരി രാജ്

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (10:16 IST)
അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം 'കുടുക്ക് 2025' ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നായികയായ ദുര്‍ഗ കൃഷ്ണയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ ബിലഹരി.ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് അദ്ദേഹം കുറിക്കുന്നു.

ബിലഹരിയുടെ വാക്കുകള്‍

ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല
ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്‌സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് atleast ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബര്‍ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓണ്‍ലൈന്‍ തെരുവുകളില്‍ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ് സത്യത്തില്‍ .. ഈ അഭിനയിക്കുന്നവര്‍ ഒക്കെ റോബോട്ടുകള്‍ അല്ല . ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റില്‍ നൂറായിരം മനസികാവസ്ഥയോടെ ഒരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭര്‍ത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെണ്‍കുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചൊടുവില്‍ ശുക്ലം കളയുന്ന പോല്‍ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തില്‍ പറയാന്‍ കഴിയുന്നത് ' നിന്റെയൊക്കെ ചിലവില്‍ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയില്‍ എന്റെ അമ്മയ്‌ക്കോ , ഭാര്യക്കോ , ഭര്‍ത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആര്‍ക്കും സ്പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് .. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങള്‍ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ' .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു ...

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്
എമ്പുരാനിലെ വര്‍ഗീയവാദിയായ കഥാപാത്രം മുന്നയെ പോലെ ഉള്ളവര്‍ സഭയിലെ ബിജെപി ബെഞ്ചുകളില്‍ ...

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം ...

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍
മ്യാന്‍മറിലെ ഭൂചലനത്തില്‍ മരണസംഖ്യ 2056 ആയി. രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍ ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...