കെ ആര്‍ അനൂപ്|
Last Updated:
ബുധന്‍, 28 ജൂലൈ 2021 (09:13 IST)
കേരളത്തിനകത്തും പുറത്തും ഒരുപോലെ ആരാധക പിന്തുണയുള്ള യുവ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. സിനിമയിലെത്തി വർഷം 9 കഴിയുമ്പോൾ ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും തൻറെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന്റെ 35-ാം ജന്മദിനമാണ് ഇന്ന്.
നിരവധി ഹിറ്റുകളുടെ കൂട്ടുകാരൻ ദുൽഖറിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകം. പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ജയസൂര്യ, നസ്രിയ തുടങ്ങി നിരവധി താരങ്ങൾ രാവിലെ തന്നെ ദുൽഖറിന് ആശംസകൾ നേരുന്നു.
എനിക്കും അല്ലിക്കും സുപ്രിയ്ക്കും സുഹൃത്തിനെ കാൾ അപ്പുറമാണ് ദുൽഖർ എന്നാണ് പൃഥ്വിരാജ് പറയുന്നത്.
സഹോദരന് പിറന്നാൾ ആശംസകൾ എന്ന് ഉണ്ണിമുകുന്ദനും കുറിച്ചു.
പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യയുടെ ആശംസ.
ഉസ്താദ് ഹോട്ടൽ,ബാംഗ്ലൂർ ഡെയ്സ്,വിക്രമാദിത്യൻ, കമ്മട്ടിപ്പാടം, ചാർളി, മഹാനടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടൻ കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ്.