മമ്മൂട്ടി നായകന്‍, സംവിധാനം ദുല്‍ക്കര്‍ സല്‍മാന്‍ !

Dulquer Salmaan, Mammootty, Family, ദുല്‍ക്കര്‍ സല്‍മാന്‍, മമ്മൂട്ടി, ഫാമിലി
അനിരാജ് എ കെ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (14:05 IST)
മമ്മൂട്ടി നായകനാകുന്ന ചിത്രം ദുല്‍ക്കര്‍ സല്‍മാന്‍ സംവിധാനം ചെയ്‌താല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സംഗതിയുണ്ടായാല്‍ ആരാധകര്‍ക്ക് അതൊരു ആഘോഷമാകുമെന്ന് തീര്‍ച്ച. എങ്കില്‍ കേട്ടോളൂ, അങ്ങനെയൊന്ന് സംഭവിച്ച് കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘ഫാമിലി’ ഷോര്‍ട്ട് ഫിലിമില്‍ മമ്മൂട്ടി അഭിനയിച്ച ഭാഗം സംവിധാനം ചെയ്‌തതും ഷൂട്ട് ചെയ്‌തതും ദുല്‍ക്കര്‍ സല്‍മാനാണ്. ചിത്രത്തിന്‍റെ ആശയവും സാക്ഷാത്‌കാരവും നിര്‍വഹിച്ച പ്രസൂണ്‍ പാണ്ഡേയുടെ നിര്‍ദ്ദേശപ്രകാരമാണ് മമ്മൂട്ടിയുടെ രംഗങ്ങള്‍ ദുല്‍ക്കര്‍ ചിത്രീകരിച്ചത്.

സോണി ടിവി നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :