കെ ആര്‍ അനൂപ്|
Last Modified വെള്ളി, 10 ജൂലൈ 2020 (19:24 IST)
മോഹൻലാലിൻറെ അടുത്ത ചിത്രമായ ദൃശ്യം 2ൻറെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിത്തു ജോസഫിന്റെ ഈ ചിത്രം ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ജിമ്മിൽ പരിശീലനത്തിലാണ് ലാലേട്ടൻ.
ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. ‘നമുക്ക് സുരക്ഷിതമായും ആരോഗ്യകരവുമായി തുടരാം' എന്ന അടിക്കുറിപ്പോടെയാണ്
മോഹൻലാൽ വീഡിയോ ഷെയർ ചെയ്തത്. ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഇപ്പോൾ ഉള്ളത്. താരത്തിന് കൊച്ചിയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ല.
കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരിക്കും ദൃശ്യം 2ൻറെ ചിത്രീകരണം നടക്കുക. ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ‘റാം' എന്ന സിനിമയുടെ വിദേശത്തുള്ള ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.