അമ്മയ്ക്കും ഭാര്യക്കും കുട്ടികള്‍ക്കുമെതിരെ കേട്ടാല്‍ അറയ്ക്കുന്ന തെറി; ഡോ.റോബിന്‍ ആരാധകന്‍ അറസ്റ്റില്‍

ജിജോ മാത്യു ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

രേണുക വേണു| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (14:43 IST)

ഡോ.റോബിന്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച ആളെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ച റോബിന്‍ ആരാധകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജിജോ മാത്യു എന്നയാളുടെ പരാതിയിലാണ് വിജിരാജ് അഞ്ചല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിജോ മാത്യു ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജിജോ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

റോബിന്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ ഒരു വാര്‍ത്തക്ക് താഴെ അയാളുടെ ഫാന്‍സിന്റെ
കമെന്റ് കണ്ട്
റോബിനും ഉണ്ട് അയാളുടെ കുറെ പാരലല്‍ ഫാന്‍സും ഉണ്ട് എന്ന് കമെന്റ് ഇട്ടത്തിന് വിജിരാജ് അഞ്ചല്‍ എന്ന ഒരാള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി എനിക്കും എന്റെ അമ്മക്കും ഭാര്യക്കും എതിരെ കമെന്റ് ഇടുകയും ഇന്‍ബോക്‌സില്‍ വന്ന് 2 വയസും 2 മാസവും ആയ എന്റെ കുട്ടികള്‍ക്ക് എതിരെ വരെ
വളരെ മോശമായി വോയിസ് msg അയക്കുകയും എന്റെ വാളില്‍ ഉള്ള പോസ്റ്റില്‍ എന്റെ ഫ്രണ്ട്‌സിന്റെ കൂടെ ഉള്ള സ്ത്രീകളെ കുറിച്ചു അസഭ്യം പറയുകയും ചെയ്തു. ഇതിന് എതിരെ സൈബറിലും ഡിജിപ്പിക്കും പരാതി കൊടുത്തു. ആള്‍ ഇപ്പൊ കൊല്ലം സൈബര്‍ പോലിസ് സ്റ്റേഷനില്‍ ഉണ്ട്..

സോഷ്യല്‍ മീഡിയയില്‍ കിടന്ന എന്തും വിളിച്ചു പറയാം എന്നു ധാരണ ഉള്ള പാരലല്‍ വേള്‍ഡ് ടീമുകള്‍ കുറച്ചൊന്ന് അടങ്ങുന്നത് നല്ലത് ആണ്. അല്ലെങ്കില്‍ ഇങ്ങനെ സ്റ്റേഷനില്‍ കയറി നടക്കാം..റോബിന്‍ ഫാന്‌സിനെ കുറിച്ചു ഞാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്നാണ് അയാളുടെ ഫാന്‍സ് തന്നെ തെളിയിക്കുന്നത്.

(അയാള്‍ വിളിച്ച തെറിയും എന്റെ കുഞ്ഞുങ്ങളെ കുറിച്ചു അവന്‍ പറഞ്ഞതും അത്ര മോശം ആയത്‌കൊണ്ട് fb യില്‍ ഇടാന്‍ നിവര്‍ത്തി ഇല്ല. എന്റെ 10 വര്‍ഷത്തെ സൈബര്‍ ജീവിതത്തില്‍ ഇതുപോലെ ഒന്ന് ആദ്യം ആണ്)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :