മുഖക്കുരു മാറ്റാൻ ചെമ്പരത്തി ചായയോ? നയൻതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഡോക്ടർ, പോസ്റ്റ് കളഞ്ഞ് നടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ജൂലൈ 2024 (13:20 IST)
സാമന്ത റൂത്ത് പ്രഭുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് വിമര്‍ശനങ്ങള്‍ ഏറ്റതിന് പിന്നാലെ അതേ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര. ചെമ്പരത്തി ചായ കുടിക്കുന്നത് പ്രമേഹം,ഉയര്‍ന്ന കൊളസ്‌ട്രോള്‍,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് സഹായമാകുമെന്ന പോസ്റ്റാണ് താരം പങ്കുവെച്ചത്. ഇതോടെ ഈ പോസ്റ്റിനെതിരെ ലിവര്‍ ഡോക്ടര്‍ ഓണ്‍ എക്‌സ് എന്നറിയപ്പെടുന്ന ഡോ സിറിയക് ആബി ഫിലിപ്‌സ് രംഗത്ത് വരികയായിരുന്നു.


ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആയുര്‍വേദത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയും തെറ്റായ ക്ലെയിമുകളാണ് നയന്‍താരയുടെ പോസ്ടില്‍ ഉള്ളതെന്ന് ഡോക്ടര്‍ തുറന്നടിച്ചു. സംഭവം വിവാദമായതോടെ നയന്‍താര പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ചെമ്പരത്തി ചായ മുഖക്കുരുവിനെ തടയുന്നു എന്ന് തെളിയിക്കാന്‍ പഠനങ്ങളൊന്നുമില്ലെന്നും എന്നാല്‍ പുരുഷന്മാരുടെ പ്രത്യുല്പാദന ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും അതിനാല്‍ തന്നെ മതിയായ തെളിവുകളില്ലാതെ ചെമ്പരത്തി ചായ പോലുള്ളവ പതിവായി കഴിക്കരുതെന്നും ഡോക്ടര്‍ പറഞ്ഞു. ആയുര്‍വേദം അസംബന്ധവും അശാസ്ത്രീയമായ സിദ്ധാന്തമാണെന്നും ഡോക്ടര്‍ വിമര്‍ശിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :