ഈ താരപുത്രിയെ അറിയാമോ?ഒന്നാം വയസില്‍ സമ്പന്നയായ കുട്ടി

കെ ആര്‍ അനൂപ്| Last Modified ശനി, 30 മാര്‍ച്ച് 2024 (10:39 IST)
ഈ താരപുത്രിയെ അറിയാമോ? ഒന്നാം വയസില്‍ തന്നെ സമ്പന്നയായ കുട്ടി. ഇവളുടെ അച്ഛനെയും അമ്മയെയും നിങ്ങള്‍ക്ക് അറിയാം.

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകളാണ് റാഹ കപൂറാണ് ഈ കുട്ടി. മുംബൈയില്‍ 250 കോടി വിലമതിക്കുന്ന ബംഗ്ലാവ് ആണ് കുഞ്ഞിനായി അമ്മയും അച്ഛനും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ബോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നയായി റാഹ മാറും.

മുംബൈയില്‍ കൃഷ്ണരാജ് ബംഗ്ലാവ് നിര്‍മ്മിക്കുന്നത് ആലിയയും രണ്‍ബീറും ചേര്‍ന്നാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ പൂര്‍ത്തിയായി ഈ ബംഗ്ലാവിലേക്ക് താമസം മാറും.

2022ലാണ് കുഞ്ഞ് ജനിച്ചത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :