വിശേഷമുണ്ട്, താൻ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ദിയ കൃഷ്ണ

Diya Krishna
അഭിറാം മനോഹർ| Last Modified വെള്ളി, 10 ജനുവരി 2025 (17:31 IST)
Diya Krishna
താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. 3 മാസം വരെ ഇക്കാര്യം സര്‍പ്രൈസ് ആക്കി വെയ്ക്കാനായിരുന്നു തീരുമാനമെന്നും എന്നാല്‍ അതിന് മുന്‍പെ തന്നെ പലരും വിശേഷമുള്ളത് ഊഹിച്ചെന്നും ദിയ വെളിപ്പെടുത്തി.

അമ്മയാവുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പല അഭിമുഖങ്ങളിലും ദിയ ആരാധകരോട് പറഞ്ഞിട്ടുണ്ട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് താരം. കഴിഞ്ഞ 2 മാസങ്ങളിലായി പങ്കുവെച്ച പോസ്റ്റുകള്‍ക്ക് കീഴില്‍ താരം ഗര്‍ഭിണിയാണോ എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നെങ്കിലും ഇതിനൊന്നും തന്നെ ദിയ മറുപടി നല്‍കിയിരുന്നില്ല.


കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ദീര്‍ഘകാലസുഹൃത്തായിരുന്നു അശ്വിന്‍ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണകുമാര്‍- സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന കൃഷ്ണ, ഇഷാനി, ഹന്‍സിക എന്നിവര്‍ സഹോദരിമാരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :