അഭിറാം മനോഹർ|
Last Modified ബുധന്, 17 ഓഗസ്റ്റ് 2022 (21:44 IST)
ബോളിവുഡിൽ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരേസമയം ഏറ്റുവാങ്ങിയ ചിത്രമാണ് ഡേർട്ടി പിക്ചർ. തെന്നിന്ത്യൻ മാദക റാണിയായ സിൽക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ നായികയായെത്തിയത്
വിദ്യാ ബാലൻ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഏക്താ കപൂർ നിർമിച്ച് കനിക ദില്യൺ തിരക്കഥയെഴുതുന്ന ഡേർട്ടി പിക്ചർ 2 വ്യത്യസ്തമായ കഥയായിരിക്കും പറയുന്നത്. നായികയായി കൃതി സനോൺ,തപ്സി പന്നു എന്നിവരെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2023 ആദ്യത്തോടെയാകും ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുക.