കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (17:15 IST)
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍.ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍.
'കാത്തിരിക്കൂ. അയാള്‍ നിരപരാധിയാകാം' എന്ന വ്യക്തമായ സംശയം തോന്നിയത് ഉണ്ണിക്ക് തമാശയാക്കേണ്ടിവന്നു. ആദ്യ ദിവസം മുതല്‍ ഫഹദ് ഫാസില്‍ അല്ലാതെ ഈ കഥാപാത്രമാകാന്‍ എന്റെ മനസ്സിന് മറ്റാരുമില്ലായിരുന്നു.കഥാപാത്രത്തെ വേറിട്ടുനിര്‍ത്തിയതിനും ആകര്‍ഷകമാക്കുന്നതും എളുപ്പമാക്കിയതിനും ഷാനുഖയ്ക്ക് നന്ദി.
നിങ്ങളെ ഉണ്ണിയുടെ ഷൂസില്‍ വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു. എന്താണ് മുന്നിലുള്ളത്? എന്താണ് പിന്നില്‍?'- നസീഫ് യൂസഫ് ഇസുദ്ദീന്‍ കുറിച്ചു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ഇരുള്‍ നിര്‍മ്മിച്ചത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും കൈകാര്യം ചെയ്തു.