സില്‍ക് സ്മിതയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്ത ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂലൈ 2021 (13:48 IST)

നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു.കഥാകൃത്ത്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. തൃശൂരിലെ വീട്ടില്‍ വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.സംസ്‌കാരം പിന്നീട്.

ഫോട്ടോഗ്രാഫര്‍ ആയാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. 'ഈസ്റ്റ്മാന്‍' എന്ന പേരില്‍ സ്റ്റുഡിയോ തുടങ്ങിയതോടെ ആന്റണി എന്ന പേരിനൊപ്പം ഈസ്റ്റ്മാന്‍ ചേര്‍ത്തു. 6 സിനിമകള്‍ സംവിധാനം ചെയ്തു.സില്‍ക്ക് സ്മിത, സംഗീതസംവിധായകന്‍ ജോണ്‍സണ്‍ തുടങ്ങിയ പ്രതിഭകള്‍ അരങ്ങേറ്റം കുറിച്ച ഇണയെത്തേടി എന്ന ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്.

വയല്‍, അമ്പട ഞാനേ, വര്‍ണത്തേര്, ഐസ്‌ക്രീം, മൃദുല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ്.ഈ തണലില്‍ ഇത്തിരി നേരം, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥയും എഴുതി.പാര്‍വ്വതീപരിണയം എന്ന സിനിമയാണ് നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :