വിവാഹിതനായിരിക്കെ സുസ്മിത സെന്നുമായി പ്രണയത്തിലായത് ദാമ്പത്യം തകർത്തു, അനുഭവം പറഞ്ഞ് വിക്രം ഭട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജനുവരി 2024 (19:15 IST)
ബോളിവുഡിലെ മുന്‍നിര സംവിധായകനായും നിര്‍മാതാവായും പേരെടുത്ത വ്യക്തിയാണ് വിക്രം ഭട്ട്. നടിമാരായ സുസ്മിത സെന്നുമായും അമീഷ പട്ടേലുമായും വിക്രം ഭട്ടിനുണ്ടായ പ്രണയങ്ങള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ച തന്നെ സൃഷ്ടിച്ചിരുന്നു. വിവാഹിതനായ സമയത്തായിരുന്നു സുസ്മിത സെന്നുമായി വിക്രം ഭട്ട് പ്രണയത്തിലാകുന്നത്. 2006ല്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത അന്‍കഹീ എന്ന സിനിമ ഈ ബന്ധത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഉര്‍മിള മണ്ഡോദ്കറായിരുന്നു ഈ ചിത്രത്തില്‍ നായികയായത്.

അന്‍കഹി എന്ന സിനിമ താങ്കളുടെ ജീവിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് വിക്രം ഭട്ട് മറുപടി നല്‍കിയത്. പൂര്‍ണ്ണമായും തന്റെ ജീവിതകഥയല്ലെന്നും എന്നാല്‍ സിനിമയിലെ പലതും തന്റെയും ഭാര്യയുടെയും സുസ്മിത സെനിന്റെയും അവസ്ഥയാണെന്നും വിക്രം ഭട്ട് പറയുന്നു. ഞാന്‍ ഈ കാര്യത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുമെങ്കില്‍ അത് എന്നെ തന്നെയായിരിക്കും.

സംഭവിച്ചതെല്ലാം എന്റെ തീരുമാനമായിരുന്നു. ഞാനാണ് അതെല്ലാം അനുവദിച്ചത്. ബാല്യകാലസഖിയായ അതിഥിയെയാണ് വിക്രം ഭട്ട് വിവാഹം കഴിച്ചത്. എന്നാല്‍ ഇത്ര വലിയ അടുപ്പത്തിലുള്ള അതിഥിയെ വിഹാഹം ചെയ്തിട്ടും സുസ്മിതയുമായും പിന്നീട് അമീഷ പട്ടേലുമായും വിക്രം ഭട്ട് പ്രണയത്തിലായി. സുസ്മിതയുമായുള്ള ബന്ധത്തോടെയാണ് വിക്രം ഭട്ടിന്റെ ദാമ്പത്യം തകരുന്നത്. ഇതില്‍ സുസ്മിതയ്ക്ക് പങ്കില്ലെന്നും തന്റെ മാത്രം ഉത്തരവാദിത്വമാണെന്നും വിക്രം ഭട്ട് പറയുന്നു. അതേസമയം സുസ്മിതയുമായി ഉണ്ടായ അടുപ്പത്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും അമീഷയെയും സുസ്മിതയേയും പിന്നീട് ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :