ദിലീപ് പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!

സിനിമയ്‌ക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 3 ജനുവരി 2020 (13:57 IST)
സംഖ്യാ ശാസ്ത്ര‌പഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരിൽ പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുള്ള താരങ്ങൾ നിരവധിയാണ്. നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് നായക വേഷത്തിൽ എത്തുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തു വന്നപ്പോൾ അതിൽ 'Dileep' എന്നതിന് പകരം 'Dilieep' എന്നാണ് എഴുതിയിരുന്നത്.

സിനിമയ്‌ക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്‌മസ് റിലീസായി പുറത്തിറങ്ങിയ മൈ സാന്റയിലും എന്നായിരുന്നു എഴുതി കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :