ദിലീപ് എത്തി,ഇനി 'ഡി 148' ന്റെ ചിത്രീകരണ നാളുകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (15:26 IST)
'ഉടല്‍' സംവിധായകന്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 148-ാമത്തെ സിനിമയ്ക്ക് ജനുവരി അവസാനത്തോടെ ആയിരുന്നു തുടക്കമായത്.


ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് പുതിയ വാര്‍ത്ത.'ഡി 148' ന്റെ സെറ്റില്‍ നിന്നുള്ള നടന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സിനിമയുടെ ചിത്രീകരണം കോട്ടയത്തായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രണിത സുഭാഷാണ് നായിക.നിത പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഡി 148' മനോജ് പിള്ളയാണ്. ചിത്രത്തിന്റെ എഡിറ്ററായി ശ്യാം ശശിധരനും സംഗീതസംവിധാനം വില്യം ഫ്രാന്‍സിസുമാണ്. ദിലീപ് നായകനായ ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍ ആണ്.

സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, അജ്മല്‍ അമീര്‍, മനോജ് കെ ജയന്‍, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങി നിരവധി താരങ്ങളും 'ഡി 148'ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :