കെ ആര്‍ അനൂപ്|
Last Modified ശനി, 18 ജൂണ്‍ 2022 (12:50 IST)
ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു സിനിമ.പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം രണ്ടാളും ഒന്നിയ്ക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് തന്നെ സിനിമ നിര്‍മ്മിക്കുകയും ചെയ്യും.
ഒരു വില്ലേജ് ഓഫീസും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയാന്‍ പോകുന്നത് എന്നാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.