അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (11:36 IST)
ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നാണ് സിനിമയുടെ പേര്. ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന മുപ്പതാമത് സിനിമയാണിത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ആദ്യ ദിലീപ് സിനിമ കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബിന്ദു പണിക്കര്‍,മഞ്ജുപിള്ള, ജോണി ആന്റണി എന്നിങ്ങനെ വലിയ താരനിരയും സിനിമയിലുണ്ട്.