കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (12:56 IST)
ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന ‘ധ്രുവ നച്ചത്തിരം’ എന്ന് റിലീസാകും എന്ന് കാത്തിരിക്കുകയാണ് ആരാധകർ. വിക്രം രഹസ്യ ഏജന്‍റ് ജോണ്‍ എന്ന കഥാപാത്രമായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം.
ഈ സിനിമയിൽ വിക്രമിനൊപ്പം വർക്ക് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ഗൗതം മേനോൻ. സമഗ്ര നടനാണ് വിക്രം. ഷൂട്ടിംഗ് സമയത്ത് ചിത്രത്തിന്റെ മൂഡ്
ക്രിയേറ്റ് ചെയ്ത് കൊടുത്താൽ മതി. പിന്നെ ക്യാമറ ഉപയോഗിച്ച് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾക്ക് പകർത്തിയാൽ മാത്രം മതി. ആക്ഷൻ, റൊമാൻസ് രംഗങ്ങൾ ഉൾപ്പെടെ ചിത്രത്തിലെ എല്ലാ സീനുകളും ലൈവ് രീതിയിലാണ് ചിത്രീകരിച്ചത്. എല്ലാം സ്വാഭാവികമായി തന്നെയാണ് പകർത്തിയതെന്ന്
ഗൗതം മേനോൻ പറഞ്ഞു.
അടുത്തിടെ സിനിമയിൽ നിന്നൊരു ഗാനം പുറത്തുവന്നിരുന്നു. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വാമി കൃഷ്ണ, സലിം ബെയ്ഗ് എന്നീ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.