ധനുഷ് വീണ്ടും ഹോളിവുഡിലേക്കോ?, സിഡ്നി സ്വീനിക്കൊപ്പം സ്ട്രീറ്റ് ഫൈറ്ററിൽ പ്രധാന റോളിൽ?

Dhanush- Sydney sweeny
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (19:20 IST)
Dhanush- Sydney sweeny
തമിഴ് സിനിമയിലെ മുന്‍നിര താരമായ ധനുഷ് ബോളിവുഡും കടന്ന് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ്. 2018ല്‍ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍ എന്ന സിനിമയിലൂടെ ആദ്യമായി ഹോളിവുഡിലെത്തിയ ധനുഷ് റൂസ്സോ ബ്രദേഴ്‌സ് 2022ല്‍ സംവിധാനം ചെയ്ത ദി ഗ്രേമാനിലൂടെ വീണ്ടും ഹോളിവുഡിലെത്തിയിരുന്നു.


ഇപ്പോഴിതാ അമേരിക്കന്‍ നടിയായ സിഡ്‌നി സ്വീനിക്കൊപ്പമാണ് ധനുഷിന്റെ പുതിയ ചിത്രമെന്നാണ് വിവരം. സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മാണം സോണി പ്രൊഡക്ഷന്‍സാണ്. ഇക്കാര്യത്തില്‍ പക്ഷേ ധനുഷിന്റെയോ സിഡ്‌നി സ്വീനിയുടെയോ സോണി പ്രൊഡക്ഷന്‍സിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.


നിലവില്‍ തന്റെ മൂന്നാമത്തെ സംവിധാന സംരഭമായ ഇഡ്‌ലി കടൈയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷ സിനിമയായ കുബേരയാണ് ധനുഷിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപിക്കിലും നായകനായി എത്തുന്നത് ധനുഷാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :