അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും ഞാൻ പോയില്ല, മനസ്സ് തുറന്ന് ദേവൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (12:06 IST)
അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും താൻ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് നടൻ ദേവൻ.
നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തെ പറ്റിയും തന്റെ ഭാവി രാഷ്ട്രീയത്തെ പറ്റിയും സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് മീറ്റിലായിരുന്നു നടന്റെ
പ്രതികരണം.

അതേസമയം തന്റെ കാഴ്ച്ചപാടിൽ മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നും നടൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പോളിസികളിലും വികസന പ്രവർത്തനങ്ങളും തന്നെ അതിയായി ആകർഷിച്ചുവെന്നും എന്നാൽ ആശയപരമായ അന്തരം കാരണമാണ് ബിജെപിയിൽ ചേരാതിരുന്നതെന്നും ദേവൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :