പുതിയ സിനിമ തിരക്കുകളിലേക്ക് ചിമ്പു, പ്രതീക്ഷയോടെ ആരാധകരും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (15:14 IST)
ദേശിംഗ് പെരിയസാമിയോടൊപ്പമുള്ള ചിമ്പുവിന്റെ പുതിയ സിനിമ മാര്‍ച്ച് 9 ന് പൂജയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്തിനെ വെച്ച് ചിത്രം ചെയ്യുവാന്‍ ആദ്യം സംവിധായകന്‍ വിചാരിച്ചെങ്കിലും ചിമ്പുവിനോട് കഥ പറയുകയായിരുന്നു.


നടന്റെ കരിയറിലെ തന്നെ വലിയ ബജറ്റ് ചിത്രം കൂടിയാകും ഇത്.


അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്യുന്നതായി പറയപ്പെടുന്നു, ചിമ്പുവിന്റെ കൂടെയുള്ള സംഗീതസംവിധായകന്റെ ആദ്യ ചിത്രം കൂടിയാകും ഇത്.

ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത 'പാത്തു തല'റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.

മാര്‍ച്ച് 30 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :