Darlings Official Trailer | റോഷന്‍ മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം, ആദ്യമായി നിര്‍മ്മാതാവായി ആലിയ ഭട്ട്, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (09:11 IST)

റോഷന്‍ മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം 'ഡാര്‍ലിംഗ്‌സ്' നെറ്റ്ഫ്‌ലിക്‌സില്‍.ആലിയ ഭട്ട് നായികയാകുന്ന സിനിമയിലെ ട്രെയിലര്‍ പുറത്ത്.ഓഗസ്റ്റ് 5നാണ് ചിത്രത്തിന്റെ റിലീസ്.

ആകാംക്ഷ നിറഞ്ഞ ട്രെയിലറില്‍ കോമഡിക്കും പ്രാധാന്യം നല്‍കുന്നുണ്ട്. മുഴുനീള കഥാപാത്രത്തെയാണ് റോഷന്‍ മാത്യു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഷെഫാലി ഷായും പ്രധാന വേഷത്തില്‍ എത്തുന്നു.ഷെഫാലി ഷായും ആലിയ ഭട്ടും അമ്മ-മകള്‍ ആയാണ് ചിത്രത്തില്‍ വേഷമിടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :