സിനിമയില്‍ നിന്ന് വിട്ടുനിന്ന 2 വര്‍ഷങ്ങള്‍, ആദ്യം ചിത്രം പങ്കുവെച്ച് സൈറ വസീം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (10:01 IST)

ബോളിവുഡിന് പുറത്തും ഒരുപാട് ആരാധകരുള്ള താരമാണ് സൈറ വസീം. ആമിര്‍ ഖാന്റെ ദംഗല്‍ എന്ന സിനിമയിലൂടെ വരവറിയിച്ച നടി. 2017 ല്‍ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രവും സൈറയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചു. എന്നാല്‍ സിനിമാ ലോകത്ത് താരം കൂടുതല്‍ കാലം തുടര്‍ന്നില്ല. സൈറ രണ്ടു വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കാലങ്ങള്‍ക്കു ശേഷം ആദ്യ ചിത്രം പങ്കുവെച്ച് സൈറ വസീം.പാലത്തിനു മുകളില്‍ പര്‍ദ്ദ ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.















A post shared by (@zairawasim_)

2019 ലായിരുന്നു താന്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ ഇല്ലെന്ന് നടി പ്രഖ്യാപിച്ചത്.തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു അന്ന് താരം പറഞ്ഞത്. തന്റെ പഴയ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും ആരാധകരോട് സൈറ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :