അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 സെപ്റ്റംബര്‍ 2024 (13:45 IST)
സിനിമ പുറത്തിറങ്ങി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ബോക്സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് സിനിമയായ ഗോട്ട്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ ആഗോളബോക്സോഫീസില്‍ നിന്നും സിനിമ 285 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ ബോക്സോഫീസില്‍ നിന്നും 25 കോടിയും യുകെയില്‍ നിന്നും 7.5 കോടിയും ഓസ്ട്രേലിയന്‍ ബോക്സോഫീസില്‍ നിന്നും 3 കോടിയും സിനിമ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ലോകമാകെ 40 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്. സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ച ശേഷം വിജയുടേതായി പുറത്തിറങ്ങിയ ആദ്യ സിനിമയാണ് ഗോട്ട്. രാഷ്ട്രീയപ്രവേശനത്തിന് മുന്‍പായി ഒരു സിനിമയില്‍ കൂടി വിജയ് ഭാഗമാകും. എച്ച് വിനോദാകും ഈ സിനിമ സംവിധാനം ചെയ്യുക.