പ്രശസ്ത സിനിമാതാരത്തിന്റെ സുഹൃത്തുക്കള്‍, നടനും സംവിധായകനും, 'ദേവമാതാ'യിലെ ഡിഗ്രി പിള്ളേര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:01 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഓളവും തീരവും എന്ന സിനിമയിലും ശ്രീകാന്ത് മുരളി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കോളേജ് സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയാണ് നടന്‍.















A post shared by Srikant Murali (@srikantmurali)


'പലവഴി പിരിഞ്ഞവര്‍ ഒരുവഴിയായിരുന്ന കാലം....'ദേവമാതാ'യിലെ ഡിഗ്രി പിള്ളേര്‍ ... കഥകള്‍ പറഞ്ഞാല്‍ തീരാത്തത്രയുണ്ടെന്നറിഞ്ഞത് ഈ അടുത്ത്, അകലെയായപ്പോഴാണ്. അതുപിന്നെ, പൊതുവേ അങ്ങനെയാണല്ലോ. അടുത്തടുത്ത് ചേര്‍ന്നിരുന്നപ്പോഴൊന്നും അറിയാത്ത, പറയാത്ത, തീരാത്ത കഥകള്‍.'-ശ്രീകാന്ത് മുരളി കുറിച്ചു.

വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ എബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി ശ്രീകാന്ത് മുരളി.

എറണാകുളം സ്വദേശിയായ ശ്രീകാന്ത് കുറുവിലങ്ങാട് ദേവമാതാ കേളേജിലെ പഠനത്തിനുശേഷം കൈരളി ചാനലിലെ പ്രൊഡ്യൂസറായി ജോലി നോക്കി. നിരവധി പരസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :