തെറി വിറ്റ് കാശാക്കാനല്ല 'ചുരുളി' എടുത്തത്:ചെമ്പന്‍ വിനോദ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (17:07 IST)

സിനിമ തിരക്കുകളിലാണ് ചെമ്പന്‍ വിനോദ്. തന്റെ പുതിയ ചിത്രമായ ഭീമന്റെ വഴിയുടെ യുഎഇ പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്‍ ദുബായില്‍ എത്തിയിരുന്നു. 'ചുരുളി'യ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചെമ്പന്‍ വിനോദ് മറുപടി പറഞ്ഞു.

തെറി വിറ്റ് കാശാക്കാനല്ല 'ചുരുളി' സിനിമ എടുത്തതെന്നും ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്ന് സിനിമയെ കുറിച്ചുള്ള വിവാദങ്ങളോട് ചെമ്പന്‍ വിനോദ് പ്രതികരിച്ചു.


ചുരുളി തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ള സിനിമയാണെന്ന് എഴുതിക്കാണിക്കുന്നണ്ടെന്നും കുട്ടികളെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടതെന്നും നടന്‍ പറയുന്നു.വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ലെന്നും ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :