തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (12:41 IST)
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. അധിപനിലെ ശ്യാമ മേഘമെ നീ, കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ', ദേവതാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങളുടെ രചയിതാവാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1978ൽ ആശ്രമം എന്ന സിനിമയ്‌ക്ക് വേണ്ടി അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് ചുനക്കര രാമൻകുട്ടി സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതിയിട്ടുണ്ട്.