പ്രണയം പറഞ്ഞ് മാത്യു തോമസ്,1.3 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി 'ക്രിസ്റ്റി'ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഫെബ്രുവരി 2023 (09:04 IST)
നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് 'ക്രിസ്റ്റി'.മാളവിക മോഹനനാണ് നായിക.ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ആദ്യ 14 മണിക്കൂറിനുള്ളില്‍ തന്നെ 1.3 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ 'ക്രിസ്റ്റി' ട്രെയിലറിന് ആയി.

ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന സിനിമ തന്നെക്കാള്‍ പ്രായം കൂടുതലുള്ള പെണ്‍കുട്ടിയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.
ഒരു ഇടവേളക്കുശേഷം മാളവിക മോഹനന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.'പട്ടം പോലെ', 'ഗ്രേറ്റ് ഫാദര്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് നടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :