കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (09:04 IST)
സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന കാലം മമ്മൂട്ടിയുടെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ നേട്ടമായാണ് ഷഫീഖ് വി ബി കാണുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ തന്നെ ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ഓണ്‍ലൈന്‍ എഡിറ്റര്‍ ആയി വര്‍ക്ക് ചെയ്തപ്പോളുള്ള സന്തോഷം പങ്കുവെക്കുകയാണ് ഷഫീഖ്. ഓരോ സീന്‍ കഴിയുമ്പോഴും അദ്ദേഹം ഇങ്ങനെ നമ്മുടെ കസേരയുടെ പുറകില്‍ വന്ന് എന്റെ ലാപിന്റെ മോണിറ്ററില്‍ ഇങ്ങനെ നോക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടെന്ന് ഷഫീഖ് പറയുന്നു.
ഷഫീഖിന്റെ വാക്കുകളിലേക്ക്
ഇന്ന് ക്രിസ്റ്റഫര്‍ സിനിമ റിലീസ് ആവുകയാണ് . ഓര്മ വെച്ച കാലം മുതല്‍ മനസ്സില്‍ കയറിയ മുഖമാണ്. ഇദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ഒരുപാട് അടി ഉണ്ടാക്കിയട്ടുണ്ട് പണ്ട് പഠിക്കുന്ന കാലത്ത് ഒരുപാട് ഷൂട്ടിങ് ലൊക്കേഷനുകളുടെ മതിലുകള്‍ ചാടി ചെന്നിട്ടുണ്ട് ഈ മുഖം ഒരു നോക്ക് നേരില്‍ കാണാന്‍
പിന്നീട് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ പല വഴികള്‍ നോക്കി നടന്ന സമയത്ത് ഇദ്ദേഹത്തിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നില്ക്കാന്‍ അവസരം കിട്ടിയട്ടുണ്ട്. ഭാഗ്യവശാല്‍ ഒരേ ഫ്രയിമില്‍ കൂടെ നില്ക്കാന്‍ സാധിച്ചു ..
ആദ്യമയി ഒരവസരം ചോദിച്ച് ചെന്നത് ഒരു ശ്രീകൃഷ്ണ ജയന്തി ദിവസം (9 ഓഗസ്റ്റ് 2012 ) ഇദ്ദേഹത്തിന്റെ വീടിനുമുന്നിലാണ് . 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഓഗസ്‌റ് 9 2022
ഞാന്‍ ഇദ്ദേഹത്തിന്റെ സിനിമയില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ആയി വര്‍ക്ക് ചെയുന്നു . ഓരോ സീന്‍ കഴിയുമ്പോഴും അദ്ദേഹം ഇങ്ങനെ നമ്മുടെ കസേരയുടെ പുറകില്‍ വന്ന് എന്റെ ലാപിന്റെ മോണിറ്ററില്‍ ഇങ്ങനെ നോക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ട്. പണ്ടുമുതല്‍ ഈ നിമിഷം വരെ നടന്ന പലതും ഒറ്റ ഫ്രെമില്‍ ഇങ്ങനെ മനസ്സില്‍ തെളിഞ്ഞു വരും . വന്‍ സന്തോഷം ആണ് അപ്പോള്‍
ഒരവസരത്തില്‍ അദ്ദേഹത്തിന്റെ കാരവനില്‍ വെച്ച് പണ്ട് അദ്ദേഹത്തെ കാണാന്‍ ചെന്നതും ചാന്‍സ് ചോദിച്ചതും കൂടെ നിന്ന് ഫോട്ടോ എടുത്തതും എല്ലാം ഒരിക്കല്‍ പറഞ്ഞു .അദ്ദേഹം കുറേ ചിരിച്ചു . എന്നിട്ട് തോളില്‍ തട്ടിയിട്ട് ഇങ്ങനെ പറഞ്ഞു ' നന്നായി വരും '
ഈ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം നല്‍കിയ ഉണ്ണി സര്‍ (unnikrishnan b )ഉദയന്‍ സര്‍(uday krishna ) ഷാജി ഏട്ടാ (shajie naduvil )ഒരുപാട് നന്ദി
എല്ലാവരും സിനിമ കാണണം അഭിപ്രായങ്ങള്‍ അറിയിക്കണം.
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ മഞ്ജുവിന്റെ
ആയിഷ തുടങ്ങിയ ചിത്രങ്ങളുടെ പിന്നിലും ഷഫീഖ് പ്രവര്‍ത്തിച്ചിട്ടുണ്ട്.