കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 14 ജൂലൈ 2020 (23:35 IST)
വീണ്ടും പ്രണയ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് സായ് പല്ലവി. നാഗചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയിലെ ഒരു ഗാനത്തിന് സായ് പല്ലവി നൃത്തം കോറിയോഗ്രാഫി ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചുകഴിഞ്ഞാൽ ഈ പാട്ട് ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഖർ കമ്മൂലയാണ് ഈ പ്രണയകഥ സംവിധാനം ചെയ്യുന്നത്.
സംവിധായകന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നൃത്തസംവിധാനം സായ് പല്ലവി ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സായ് പല്ലവിയുടെ നൃത്തരംഗത്തിലൂടെയാണ് മാരി 2 എന്ന
സിനിമ ഇന്ത്യ മുഴുവന്‍ പ്രശസ്‌തമായത്.