മരക്കാറായി മോഹന്‍ലാല്‍,'ചെമ്പിന്റെ ചേലുള്ള' എന്ന ഗാനം പുറത്തിറക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (12:42 IST)

മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകവും ആരാധകരും. ഈ വേളയില്‍ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഒരു ഗാനം നിര്‍മാതാക്കള്‍ പുറത്തിറക്കി. 'ചെമ്പിന്റെ ചേലുള്ള' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത് റോണി റാഫേലാണ്. വിഷ്ണുരാജ് ഈ ഗാനം ആലപിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

2020 മാര്‍ച്ചില്‍ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ച ചിത്രം ഒന്നിലധികം തവണ റിലീസ് മാറ്റി ഒടുവില്‍ ഓഗസ്റ്റ് 12ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടുവില്‍ അറിയിച്ചത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ സര്‍ജ, മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, അശോക് സെല്‍വന്‍, പ്രഭു തുടങ്ങിയവര്‍ ഈ ചിത്രത്തിന്റെ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :