കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (12:51 IST)
ഹൊറര്‍ സിനിമകള്‍ക്ക് ഒരു പുതിയ മുഖം എന്ന് പറഞ്ഞു കൊണ്ട് 'ചതുര്‍മുഖം' രണ്ടാം വാരത്തിലേക്ക് കടന്നത്തിന്റെ സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് മഞ്ജുവാര്യര്‍, സണ്ണി വെയ്ന്‍ ചിത്രം.
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ എന്ന വിശേഷണവുമായി എത്തിയ സിനിമയ്ക്ക് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം മഞ്ജുവിന്റെ അടുത്തതായി റിലീസ് ചെയ്യും.