കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 24 മെയ് 2021 (11:02 IST)
മമ്മൂട്ടിയുടെ 'സിബിഐ 5' ഒരുങ്ങുന്നു. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 17 ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. എറണാകുളം ആണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അണിയറ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള തിരക്കിലാണ് അവര്‍.
മമ്മൂട്ടി, മുകേഷ് എന്നിവര്‍ക്കൊപ്പം സിനിമയില്‍ പുതിയ ആളുകളും എത്തുന്നുണ്ട്. ആശ ശരത്, സൗബിന്‍, രഞ്ജി പണിക്കര്‍, സായികുമാര്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
മമ്മൂട്ടിയുടെ സേതുരാമയ്യറിനെ കാണുവാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് തോന്നുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വൈകാതെ തന്നെ പുറത്തു വരും.