നെറ്റ്ഫ്‌ളിക്‌സില്‍ റെക്കോര്‍ഡ് നേട്ടവുമായി സിബിഐ 5; ട്രോളുകളില്‍ വീഴാതെ സേതുരാമയ്യര്‍

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (10:13 IST)

ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ ഹിറ്റായി കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒ.ടി.ടി. കാഴ്ചക്കാരുടെ എണ്ണത്തിലാണ് റെക്കോര്‍ഡിട്ടത്.

തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് സിബിഐ 5 നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5 ന്റെ സ്ഥാനം. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടരുകയാണ്.

ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം ചിത്രം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയിലാണ് സിബിഐ 5 ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ മുകേഷ്, ജഗതി, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ആശ ശരത്ത്, സായ് കുമാര്‍, അനൂപ് മേനോന്‍ തുടങ്ങിയവരും സിബിഐ 5 ല്‍ അഭിനയിച്ചിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :