'പുഴു'വിന് ശേഷം ഇനി മമ്മൂട്ടി 'സിബിഐ 5' സെറ്റിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:11 IST)

'സിബിഐ 5' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിക്കുന്ന തിരക്കിലാണ് നിര്‍മ്മാതാക്കള്‍. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം നവംബര്‍ 29 ന് തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയും സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ആണ് ഉള്ളത്. കള, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഖില്‍ ജോര്‍ജ് 'സിബിഐ 5'യില്‍ ഛായാഗ്രഹകനായി ഉണ്ടാകും.മമ്മൂട്ടിക്കൊപ്പം അഖിലിന്റെ രണ്ടാമത്തെ ചിത്രമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :