അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:56 IST)
ദളിത് സമുദായത്തെ അപമാനിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിയും മോഡലുമായ മീര മിഥുനെതിരെ പോലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഈ മാസം ഏഴിനാണ്
മീര മിഥുൻ വിവാദ വീഡിയോ പങ്കുവെച്ചത്. ഒരു സംവിധായകൻ തന്റെ ചിത്രം മോഷ്‌ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചതായി മീര മിഥുൻ വീഡിയോയിൽ ആരോപിക്കുന്നു. ദളിത് സമുദായത്തിലുള്ള എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവർക്ക് പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടിവരുന്നതെന്നും മീര മിഥുൻ പറഞ്ഞു. ദളിത് വിഭാഗത്തിലുള്ള സംവിധായകരെയും ആളുകളെയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും ഇവർ വീഡിയോയിൽ പറയുന്നുൺട്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് മീര മിഥുനെതിരെ ഉയരുന്നത്. ഇതിന് മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് മീര. സൂപ്പർ താരങ്ങളായ രജനികാന്ത്,കമൽ ഹാസൻ,വിജയ്,സൂര്യ എന്നിവർക്കെതിരെയെല്ലാം അധിക്ഷേപകമന്റുകളുമായി മീര രംഗത്തെത്തിയിരുന്നു.