ലൈംഗികാതിക്രമ പരാതി: രഞ്ജിത്തിനെതിരെ ചുമത്തിയത് 354-ാം വകുപ്പ്, ജാമ്യം ലഭിക്കും

മമ്മൂട്ടി ചിത്രമായ 'പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ച സമയത്താണ് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് ശ്രീലേഖ പറയുന്നു

Sreelekha and Renjith
Sreelekha and Renjith
രേണുക വേണു| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (13:42 IST)

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഐപിസി 354-ാം വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രഞ്ജിത്തിനെതിരായ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2009 ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്നത്തെ മാനദണ്ഡം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.

പരാതിയില്‍ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. നടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗവും ഇന്ന് ചേരും. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്.

മമ്മൂട്ടി ചിത്രമായ 'പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ച സമയത്താണ് രഞ്ജിത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് ശ്രീലേഖ പറയുന്നു. തന്റെ അനുവാദം ഇല്ലാതെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് ശ്രീലേഖയുടെ പരാതി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :