അഭിറാം മനോഹർ|
Last Modified ഞായര്‍, 19 ജൂണ്‍ 2022 (17:42 IST)
വിക്രം എന്ന കമൽഹാസൻ ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് മുഖ്യവേഷത്തിലെത്തുന്നു. ഈ വർഷം അവസാനത്തോടെ ഷൂട്ടിങ്ങ് ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ ഇന്നോളം കാണത്ത തരത്തിലുള്ള വേഷമാകും താരം അഭിനയിക്കുക.
നേരത്തെ ലോകേഷ്- വിജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ മാസ്റ്റർ വലിയ വിജയമായിരൂന്നു. എന്നാൽ മാസ്റ്ററിൽ നിന്നും മാറി പൂർണമായും ലോകേഷ് സ്റ്റൈലിലായിരിക്കും പുതിയ ചിത്രം ഒരുങ്ങുക. രജനി ചിത്രം ബാഷയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഗെറ്റപ്പിലാകും വിജയ് ചിത്രത്തിൽ എത്തുക എന്നും റിപ്പോർട്ടുണ്ട്. നാൽപ്പതുമയസ്സുള്ള ഗാങ്ങ്സ്റ്റർ ആയാണ് വിജയ് എത്തുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.